ഒരുങ്ങുന്നത് 50,000  സ്വര്‍ണ നാണയങ്ങള്‍

മുംബൈ: നാണയമായി സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ക്കായി ഒരുങ്ങുന്നത് 50000 ‘ഇന്ത്യ സ്വര്‍ണ നാണയം’. സ്വര്‍ണ ഇറക്കുമതി കുറക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളിലൊന്നായ രാജ്യത്തിന്‍െറ സ്വന്തം നാണയം ഉടന്‍ വിപണയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടമായി 50,000 നാണയങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുത്. നമ്മുടെ സ്വന്തം അശോകചക്രമാവും രാജ്യം ഇറക്കുന്ന നാണയത്തിലുണ്ടാവുക. 
സെക്യൂരിറ്റി പ്രിന്‍റിങ് ആന്‍ഡ് മിന്‍റിങ് കോര്‍പറേഷനെയാണ് സ്വര്‍ണനാണയം ഇറക്കുന്നതിനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. അഞ്ച് ഗ്രാമിന്‍െറയും 10 ഗ്രാമിന്‍െറയും നാണയങ്ങളാവും ആദ്യ ഘട്ടത്തിലുണ്ടാവുക. അഞ്ച് ഗ്രാമിന്‍െറ 20,000 നാണയങ്ങള്‍ക്കും 10 ഗ്രാമിന്‍െറ 30,000 നാണയങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍, പൊതുമേഖലാ സ്്ഥാപനമായ എം.എം.ടി.സി എന്നിവ വഴിയാവും പുതിയ നാണയങ്ങള്‍ വില്‍പ്പനക്കത്തെുക.  
പ്രതിവര്‍ഷം 60 ടണ്‍ സ്വര്‍ണ നാണയങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പരിഹാരം കാണുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ സ്വന്തമായി നാണയമിറക്കുന്നത്. ഇറക്കുമതി ചെയ്യുന്ന നാണയം എട്ട്-10 ശതമാനം വിലവിത്യാസത്തിലാണ് വില്‍ക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന നാണയം അഞ്ച്-ആറ് ശതമാനം ലാഭമെടുത്ത് വില്‍ക്കാനാവുമെന്നാണ് കരുതുന്നത്. ഇത് നിക്ഷേപകരെ സംബന്ധിച്ചും നേട്ടമാണ്. 
സ്വര്‍ണത്തിലുള്ള നിക്ഷേപ താല്‍പര്യം മങ്ങിനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നാണയങ്ങള്‍ വരുന്നത് നിക്ഷേപത്തിന് വീണ്ടും കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണനാണയം 24 കാരറ്റ് (999.9) ശുദ്ധതയുള്ളതാണ്. എന്നാല്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന നാണയം 995 ശുന്ധതയുള്ളതാവുമെന്നാണ് സൂചന. സ്വിസ് നാണയങ്ങള്‍ക്കു പുറമേ, ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍നിന്നാണ് നിലവില്‍ ഇറക്കുമതി ചെയ്തിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.